*🟢വയോജനങ്ങൾക്ക് ആശ്വാസമേകി വേങ്ങര ഗ്രാമപഞ്ചായത്ത് സായം പ്രഭ ഹോമിന്റെ വയോ ആശ്വാസ പദ്ധതി

*വേങ്ങര:-* വയോ ആശ്വാസ പദ്ധതി എന്ന പേരിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിൽ വരുന്ന വയോജനങ്ങൾക്ക് ചെറിയ രീതിയിൽ വരുമാനം ഉണ്ടാകുന്നതിനുവേണ്ടി സായംപ്രഭവയുടെ പരിസരത്ത് പ്രത്യേക സജ്ജമാക്കിയ ഉന്തുവണ്ടി സ്റ്റാൾ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.രാവിലെ സായംപ്രഭയിൽ വരുമ്പോൾ വീട്ടിൽ നിന്ന് മധുര പലഹാരങ്ങളോ, പച്ചക്കറിയോ, പായസം, കപ്പ, തേങ്ങ, പുഴമീൻ തുടങ്ങിയ വിവിധ സാധനങൾ കൊണ്ടു വന്ന് സ്റ്റാളിൽ പ്രദർശിപ്പിച്ച് സായംപ്രഭയിൽ വരുന്നവർക്കും മറ്റു പൊതുജനങ്ങൾക്കും വില്പന നടത്തി തിരിച്ചു വീട്ടിൽ പോകുമ്പോൾ കയ്യിൽ ചെറിയ ഒരു വരുമാനം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. സാധനം കൊണ്ടുവരുന്ന തലേദിവസം കൊണ്ടു വരുന്ന സാധനം സായം പ്രഭയുടെ ഗ്രൂപ്പിൽ മുൻകൂട്ടി അറിയിക്കും. ഇത് ആവശ്യക്കാർക്ക് ഓരോ ദിവസത്തെയും സ്റ്റാളിലെ സാധനങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും.ആദ്യ ദിവസത്തിൽ സ്റ്റാളിൽ പാണ്ടികശാലപുരക്കൽ ബാലൻ കൊണ്ടുവന്ന പായസവും, കെ പി കുഞ്ഞാലിയുടെ കലത്തപ്പവും, ടി വേലായുധന്റെ നാടൻ വായകുലയും, ജനാർദ്ധന്റെ തേങ്ങയും, മുരിങ്ങ ഇലയുമെല്ലാം കച്ചവടം പൊടിപൊടിച്ചു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത നിർവഹിച്ചു.വാർഡ് മെമ്പർമാരായ ചോലക്കൽ റഫീഖ് മൊയ്‌ദീൻ, എം പി ഉണ്ണികൃഷ്ണൻ, സി പി കാദർ, മജീദ് മടപള്ളി, യൂസുഫ് അലി വലിയോറ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുകുമാരി , കൃഷി ഓഫീസർ ജൈസൽ ബാബു,കെയർ ഗീവർ ഇബ്രാഹീം എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇