കടലൂണ്ടി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

.തിരൂരങ്ങാടി: കടലൂണ്ടി പുഴയിൽ സുഹ്രുത്തുക്കളോടൊപ്പം കുളിക്കാനി നിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പന്താരങ്ങാടി പാറപ്പുറം വലിയ പീടിയേക്കൽ മൂസയുടെ ( പണ്ടാരി )മകൻ യാസിർ ( 33 ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടടുത്താണ് സംഭവം. പന്താരങ്ങാടി അരീ പാറക്കടുത്ത് കടലൂണ്ടി പുഴയിലെ കല്ലുംകടവിൽ സുഹ്രുത്തുക്കളുടെ കൂടെ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സുഹ്രുത്തുക്കൾ തിരച്ചിൽ നടത്തി യാസിറിനെ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്രാസിൽ ബേക്കറി ജീവനക്കാരനായ യാസിർ അവിവാഹിതനാണ്. മാതാവ് ആയിശാബി . സഹോദരങ്ങൾ:അഫ്സൽ, ജംഷീറ, ഫാസിൽ . തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ ( വെള്ളി) പന്താരങ്ങാടി പാറപ്പുറം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇