അൺബോക്സിനു വീണ്ടും പുരസ്കാരം

താനൂർ :ദേവധാർ ഗവൺമന്റ് ഹയർ സെക്കന്ററി സ്കൂൾ നിർമിച്ച അൺ ബോക്സ് എന്ന ഷോർട് ഫിലിമിന് വീണ്ടും അംഗീകാരം.ക്യു.എഫ്.എഫ്.കെ നടത്തിയ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ സിനിമ വിഭാഗത്തിലാണ് അൺബോക്സിനു സ്പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചത്.ഈ ഹൈടെക് കാലത്തും ആർത്തവം എന്ന ശാരീരിക പ്രതിഭാസത്തോടുള്ള സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാട് തുറന്നുകാണിക്കുന്നതാണ് സിനിമയുടെ പ്രമേയം. ശാസ്ത്രീയമായി എങ്ങനെയാണു ഇതിനെ നോക്കിക്കാണേണ്ടതെന്നു സിനിമ ലളിതമായി പറഞ്ഞു വെക്കുന്നു. പട്ടിക ജാതി വകുപ്പും ഡയറ്റ് മലപ്പുറവും നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ മികച്ച തിരക്കഥ, മികച്ച സിനിമ എന്നിവയ്ക്കും അവാർഡ് ലഭിച്ചിരുന്നു.വിദ്യാർഥികളായ സുസ്മിതയുടെ തിരക്കഥയിൽ സ്നിജ സംവിധാനവും അഭിമന്യു ക്യാമറയും ചെയ്ത അൺ ബോക്സിൽ അമൽകൃഷ്ണ, പവന, സുരാജ്, തൃപ സിന്ധു, ജയ്ദീപ്, ഗണേശൻ, നൗഷാദ് എന്നീവർ അഭിനയിച്ചു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ നൗഷാദ് കുട്ടോത്തിന്റെതാണ്സിനിമയുടെ ആശയം. കൊയിലാണ്ടിയിൽ വെച്ചു നടന്ന ക്യു.എഫ് എഫ്.കെ പുരസ്കാര ദാന ചടങ്ങിൽ പ്രശസ്ത സംവിധായകൻ വിഷ്ണു ശശിശങ്കറിൽ നിന്ന് സ്കൂൾ പ്രധാനാധ്യാപിക പി. ബിന്ദു, അധ്യാപകനായ നൗഷാദ് വിദ്യാർത്ഥിയായ സൂരാജ് എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.ഫോട്ടോ അടിക്കുറിപ്പ് ക്യൂ എഫ്.എഫ്.കെപുരസ്കാരം ദേവധാർ സ്കൂളിന് വേണ്ടിപ്രധാനാധ്യാപിക പി.ബിന്ദുവും അണിയറ പ്രവർത്തകരും ഏറ്റുവാങ്ങുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇