വള്ളിക്കുന്ന് മണ്ഡലം ഐഎൻഎൽ ഇഫ്താർ മീറ്റ്സംഘടിപ്പിച്ചു

  • ഐഎൻഎൽ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന ‘സെക്കുലർ ഇന്ത്യ’ ക്യാമ്പൈന്റെയും മെയ് 12ന് കോഴിക്കോട് നടക്കുന്ന ‘സെക്കുലർ ഇന്ത്യ റാലി’യുടേയും ഭാഗമായി ഐഎൻഎൽ വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നിയൂർ കുന്നത്ത്പറമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ പ്രതിനിധികളും ഐഎൻഎൽ, എൻവൈഎൽ, ഐഎംസിസി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും കമ്മറ്റിയംഗങ്ങളും ഉൾപ്പടെ പങ്കെടുത്തു.മണ്ഡലം ഐഎൻഎൽ വൈസ് പ്രസിഡണ്ട് പള്ളിക്കല്‍ അബ്ദുൽ റഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. സൗദി ഐഎംസിസി സെക്രട്ടറി യൂനുസ് മുന്നിയൂർ സ്വാഗതം പറഞ്ഞു. ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് ഹംസക്കുട്ടി ചെമ്മാട് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി അംഗം സാലിഹ് മേടപ്പിൽ, എൻവൈഎൽ സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ, ഐഎൻഎൽ മണ്ഡലം പ്രസിഡണ്ട് മേച്ചേരി സീതി ഹാജി, വൈസ് പ്രസിഡണ്ട് കെപി കുഞ്ഞുമുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി ജാഫര്‍ മേടപ്പിൽ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ സഖാവ് സൈതലവി, റസാഖ് മാസ്റ്റര്‍, മൂന്നിയൂർ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചർ, ഷരീഫ് തെക്കന്‍ (ഐഎംസിസി), കെപി ബീരാൻകോയ കടലുണ്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു. മലയിൽ മൂസ ചെർണ്ണൂർ, മൻസൂർ കളത്തിങ്ങൽപാറ, അലി ചേളാരി, മൊയ്തീൻകുട്ടി കടക്കാട്ടുപാറ, അബൂബക്കർ കുന്നത്ത്, അബ്ദുൽ ജലീൽ മൂന്നിയൂർ, പിപി സൈതലവി പെരുവള്ളൂർ, എംകെ വീരാന്‍കുട്ടി, റസാഖ് ചേളാരി, ബഷീർ അമ്പാടൻ, പികെ അബ്ദുൽ അസീസ് പറമ്പിൽപീടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.