നവീകരിച്ച ചക്കാലക്കല്‍ – പള്ളിയാള്‍മാട് ഡ്രെയിനേജ് ഉദ്ഘാടനം മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു.

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡിലെ നവീകരിച്ച ചക്കാലക്കല്‍ – പള്ളിയാള്‍മാട് ഡ്രെയിനേജ് ഉദ്ഘാടനം മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ലഭിച്ച ആറര ലക്ഷം രൂപയാണ് പദ്ധതി വിഹിതം. പടിക്കല്‍ അങ്ങാടി, തെക്കെപടിക്കല്‍, ചക്കാലക്കല്‍, പള്ളിയാള്‍മാട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും വരുന്ന മഴവെള്ളം തടസ്സങ്ങളില്ലാതെ വയലിലെത്താന്‍ ഈ നവീകരണത്തോടെ സാധ്യമാകുമെന്ന് വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ഷംസുദ്ധീന്‍ മണമ്മല്‍, ജംഷീന പൂവ്വാട്ടില്‍, രമണി അത്തേക്കാട്ടില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരീഫ, വര്‍കിംഗ് ഗ്രൂപ്പ് അംഗങ്ങളായ സി.വി മുഹമ്മദ് ഹാജി, എ.പി റഹീദ്, നാട്ടുകാരായ ടി.കെ രായിന്‍ കുട്ടി, ടി.കെ അബ്ദുല്‍ മജീദ്, എം.അബ്ദുള്ള, സി.വി ഫൈസല്‍, ടി.കെ നാസര്‍, ഇദ്രീസ്, ടി.കെ ഇര്‍ഫാന്‍, ടി.കെ മുഷ്താഖ് എന്നിവര്‍ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇