സമസ്ത തിരൂരങ്ങാടി റെയ്ഞ്ച് മുസാബഖ സമാപിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരൂരങ്ങാടി റെയ്ഞ്ച് ഇസ്‌ലാമിക കലാമത്സരം മുസാബഖ കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹൈദര്‍ മൗലവി അധ്യക്ഷത വഹിച്ചു. 398 പോയിന്റുമായി മന്‍ശഉല്‍ ഉലൂം മദ്രസ പാണ്ടികശാല ഒന്നാം സ്ഥാനവും 288 പോയിന്റുമായി കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസ രണ്ടാം സ്ഥാനവും 194 പോയിന്റുമായി മന്‍ശഉല്‍ ഉലൂം കുന്നുമ്മല്‍ മൂന്നാം സ്ഥാനവും നേടി. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍ ട്രോഫികള്‍ നല്‍കി. ഇ.വി അബ്ദുസലാം മാസ്റ്റര്‍, ഹസ്സന്‍ ബാഖവി. ഹസ്ബുല്ല ബദ്‌രി. പി.അഹമ്മദ് ഫൈസി. കെ. സലാം മൗലവി. സൈനുദ്ദീന്‍ മൗലവി. ശരീഫ് മന്നാനി. അസ്‌ലം ഫൈസി. സൈനുല്‍ ആബിദീന്‍ ഹുദവി സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തിരൂരങ്ങാടി റെയ്ഞ്ച് ഇസ്‌ലാമിക കലാമത്സരം മുസാബഖ കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്യുന്നു.