ബോട്ടപകടം അന്വോഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട്പരാതി നൽകി

താനൂർ : താനൂർ ബോട്ടപകടത്തെ തുടർന്ന് പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വോഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ ഉപനേതാവിന്‌ പരാതി. യു ഡി എഫിന്റെ വിചാരണ സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനത്തിൽ വെച്ചാണ്‌ അന്വോഷണത്തിലെനിർജ്ജീവതയും മെല്ലെ പോക്കും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സാമൂഹ്യ പ്രവർത്തകനുംതാനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ ജോയന്റ്‌ സിക്രട്ടറിയുമായവി ആരിഫ്‌ പരാതി നൽകിയത്‌ . കഴിഞ്ഞ മെയ്‌ മാസമാണ്‌ 21 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്‌ ദുരന്തം താനൂർ ഒട്ടുമ്പുറത്തെ പൂരപ്പുഴയിൽ നടന്നത്‌. ഇരകളുടെ കുടുംബത്തിന്‌ നീതി ലഭിക്കണമെങ്കിൽ കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും ബോട്ട്‌ ദുരന്തത്തിന്‌ കാരണമായ രൂപമാറ്റം വരുത്തിയ മത്സ്യ ബന്ധന ബോട്ടിന്‌ അനുമതി നൽകിയതിലെ ഉന്നത ബന്ധവും അന്വോഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇