കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും വിലക്കയറ്റത്തിനു മെതിരെ കേരള മഹിളാ ഫെഡറേഷൻ കട്ടൻ ചായ സമരം നടത്തി

കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും വിലക്കയറ്റത്തിനു മെതിരെ തൃക്കുളം അമ്പലപ്പടിയിലെ പൊതുവിതരണ കേന്ദ്രത്തിനു മുന്നിൽ കേരള മഹിളാ ഫെഡറേഷൻ തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടൻ ചായ സമരം നടത്തി. സി.എം.പി തിരൂരങ്ങാടി ഏരിയാ സെക്രട്ടറി എം.ബി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ എം.പി ജയശ്രി അധ്യക്ഷത വഹിച്ചു. കെ.എം.എഫ് മുനിസിപ്പൽ പ്രസിഡന്റ് കെ. ഗീത, സെക്രട്ടറി പി.ശ്രീമതി, എസ്.പി കമലം, വി.ബിജിത, സജിത വിനോദ്, കെ.കെ. ബേബി, കെ ശ്രീജ,നീപ ദേവരാജ്, സി.പി. സരസ്വതി, സി.എം.പി മുനിസിപ്പൽ സെക്രട്ടറി അഷറഫ് തച്ചറപടിക്കൽ, വിനോദ് പള്ളിക്കര, കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി സാജു അമ്പലപ്പടി, വി.പി പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.