fbpx

*രാജ്യത്തിന്റെ ആപത് കാലത്തിന്റെ പ്രതീതിയായി പാലും, മധുരവുമില്ലാത്ത ചായ വിതരണം ചെയ്ത് കോൺഗ്രസ്സ് പ്രതിഷേധം*

തൃശൂർ .ഉപ്പ് നിർമ്മാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് *മഹാത്മ ഗാന്ധിയുടെ* നേതൃത്വത്തിൽ 1930 മാർച്ച് 12ന് ദണ്ഡിയിലേക്കുള്ള യാത്രയോടെ ആരംഭിച്ച ഉപ്പു സത്യാഗ്രഹത്തിന്റെ ഓർമ്മ ദിനത്തിൽ മുക്കാട്ടുകരയിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ *വില കയറ്റത്തിനും, നികുതി കൊള്ളയ്ക്കുമെതിരെ* കുതിക്കുന്ന വിലയിൽ കിതയ്ക്കുന്ന ജനതയ്ക്കുവേണ്ടി ജനങ്ങൾക്ക് ലഭിച്ച *ആപത് കാലത്തിന്റെ പ്രതീതിയായി പാലും, മധുരവുമില്ലാത്ത ചായ വെച്ച് വിതരണം ചെയ്ത് പ്രതിഷേധിച്ചു.* യൂത്ത് കോൺഗ്രസ് നേതാവ് *ജെൻസൻ ജോസ് കാക്കശ്ശേരി* അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ *ശ്യാമള മുരളീധരൻ* അടുപ്പിൽ ചായ വെച്ച് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് *ജോൺസൺ ആവോക്കാരൻ* മുഖ്യ പ്രഭാഷണം നടത്തി. അന്നം ജെയ്ക്കബ്, ജോസ് കുന്നപ്പിള്ളി, കെ.കെ.ആന്റോ, നിധിൻ ജോസ്, ചന്ദ്രൻ കോച്ചാട്ടിൽ, പി.എ.ജോസഫ്, സി.ഡി.റാഫി, ഇ.ആർ.വിപിൻ, ജോസ് പ്രകാശ്, ശരത്ത് രാജൻ, സി.മഹേഷ് നായർ, വിൽസൻ എടക്കളത്തൂർ, ബീന ഡേവിസ്, തങ്ക വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.