വിവിധ ബാച്ചുകളുടെ സംഗമവും യാത്രയയപ്പും നൽകി.

തിരൂരങ്ങാടി: ഗവ: ഹൈസ്കൂൾ അധ്യാപകനായ പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർക്ക് യാത്രയയപ്പും വിവിധ ബാച്ചുകളുടെ സംഗമവും സംഘടിപ്പിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയപ്പ് സംഗമം സംഘാടനം കൊണ്ട് ഏറെ ശ്രദ്ധനേടി. യാത്രയപ്പ് സംഗമം തിരൂരങ്ങാടി ഹെഡ് ക്വോർട്ടേഴ്സ് തഹസിൽദാർ കെകെ സുധീഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ അധ്യക്ഷം വഹിച്ചു. നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടി മുഖ്യാതിഥിയായി ഡെപ്യൂട്ടി ചെയർ പേഴ്സൺ സിപി സുഹ്റാബി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ സാക്ഷരതാ മിഷൻ കോഡിനേറ്റർ കാർത്യായനി, സൈഫു പി പി, അസീസ് മണ്ണാർക്കാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.രാഷ്ട്രീയ സമൂഹിക രംഗങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ സംഗമം അനുശോചനം രേഖപ്പെടുത്തി. അനുശോചന പ്രമേയം സിദ്ധീഖ് പാണഞ്ചേരി അവതരിപ്പിച്ചു. കൺവീനർ ഫിറോസ് ഖാൻ പരപ്പനങ്ങാടി സ്വാഗതവും അഷ്റഫ് ഇപി നന്ദിയും പറഞ്ഞു. വിവിധ ബാച്ചുകളുടെ നേതൃത്വത്തിൽ അധ്യാപകനെ ആദരിക്കുകയും വിവിധ കലാപരിപാടികളും അരങ്ങേറി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇