*താനൂർ ബോട്ടപകടം: എൻ.എഫ്.പി.ആർ.കേസിൽ കക്ഷി ചേർന്നു*

തിരൂർ: താനൂർ ബോട്ടപകടത്തിൽ 22 പേർ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.കക്ഷി ചേർന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നിറുത്തി വെപ്പിച്ച ബോട്ട് സർവീസ് പുനരാരംഭിക്കുവാൻ കൂട്ടു നിന്ന ഉന്നതൻ ആരാണ് എന്നും, നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അപകട സൂചന നൽകിയിട്ടും മുഖവിലക്കെടുക്കാത്ത അധികാരികളുടെ പങ്കും, മത്സ്യ ബന്ധന ബോട്ട് തരം മാറ്റി സർവീസ് നടത്തുന്നതിന് അനുമതി കൊടുത്ത തുറമുഖ, ടുറിസം വകുപ്പുകളുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. കമ്മീഷന് മുൻപിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, അബ്ദുറഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, അബ്ദുൽ മജീദ് മുല്ലഞ്ചേരി എന്നിവർ ഹാജരായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇