പഠനോപകരണ വിതരണം
താനൂർ : കേരളത്തിലെ ഇംഗ്ലീഷ് അധ്യാപകർക്ക് നൂതന പഠനതന്ത്രങ്ങൾ ക്ലാസ് റൂമിൽ ആവിഷ്കരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടി രൂപീകരിച്ച കേരളത്തിലെ ഏറ്റവും വലിയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇംഗ്ലീഷ് കൂട്ടായ്മയായ ഈസി എഡ്യൂ വേൾഡ് ഇംഗ്ലീഷ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ താനൂർ നഗരസഭ പരിധിയിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. താനൂർ നഗരസഭയിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി കെ സുബൈദ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ എം ബഷീർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കൗൺസിലർമാരായ നൗഷാദ്, അഷ്റഫ്,നിസാം, റഷീദ് മോര്യ എന്നിവർ സംസാരിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പ് ചീഫ് അഡ്മിൻ അഷ്റഫ് വി വി എൻ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
