വൈദിക വിചാര സദസ്സ് അഷ്ടാദശവാർഷികം ഉദ്ഘാടനം ചെയ്തു.

താനൂർ : വൈദിക വിചാര സദസ്സ് അഷ്ടാദശ വാർഷിക പരിപാരി താനൂർ ശോഭ പറമ്പ് ക്ഷേത്രാങ്കണത്തിൽ മുൻ എം.എൽ.എ.കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു,മതഗ്രന്ഥങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ് കലഹിക്കുന്നത്. കൂടെ എല്ലാം പിറക്കുന്ന നേരത്തും കൂടെ എല്ലാം മരിക്കു നേരത്തും മധ്യ ഇങ്ങനെ കാണുന്ന നേരത്തും മത്സരിക്കുന്നത് എന്തിനാം വൃദ എന്ന് പൂന്താനം ജ്ഞാനപാനയിൽ പാടി, ഒറ്റക്ക് പിറക്കുകയും ഒറ്റക്ക് മരിക്കുകയും ചെയ്യുന്ന മനുഷ്യർ ഇടവേളകളിൽ കണ്ടുമുട്ടുന്നവർ എന്തിന് കലഹിക്കുന്നത്. നമ്മളല്ലാം വേഷഭൂഷാദികളിലും അടയാളങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കാതെ വേദങ്ങളും ഉപരിഷത്തുകളിലും അതു പോലുള്ള സംഭവങ്ങളും മത ഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങളൊക്കെ ആചാരങ്ങൾക്ക് അപ്പുറത്ത് മൂല്യങ്ങളാണ് എന്ന് നാം മനസ്സിലാക്കാനും കലഹങ്ങളല്ലാം അവസാനിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞുക്ഷേത്ര പൂജാരി വി.പി.രാജീവ് ആവേൻഭദ്ര പ്രോജ്ജ്വലനം നടത്തി , കെ.എൻ.എ.ഖാദറിനെ ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ പൊന്നാട അണിയിച്ചു. എം. ഹരിദാസൻ അധ്യക്ഷനായി, വൈദിക വിചാര സമിതി ട്രസ്റ്റ് കെ.എൻ. സുഗതൻ സ്വാഗതം പറഞ്ഞു. താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ , നഗരസഭ പ്രതിപക്ഷ നേതാവ് ദിപീഷ് ചിറക്കൽ, ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.വേണുഗോപാൽ, ക്ഷേത്ര സമിതി സെക്രട്ടറി ഉണ്ണി ആട്ടിരിക്കൽ , വൈദികവിചാര സമിതി സുധീശൻ കോടത്ത്, അറ മുഖൻ പ്രസംഗിച്ചു. അഖിൽ നന്നാട്ട് നന്ദിയും പറഞ്ഞു,

ഫോട്ടോ: താനൂർ ശോഭ പറമ്പ് ക്ഷേത്രാങ്കണത്തിൽ വൈദിക വിചാര സദസ്സ് അഷ്ടാദശ വാർഷിക ചടങ്ങ് മുൻ എം.എൽ.എ.കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.