സാഹോദര്യത്തിന്റെ നേർകാഴ്ചയായി “മില്ലത്ത് സാന്ത്വനം” സമൂഹ നോമ്പ് തുറ

എആർ നഗർ: ഐഎൻഎൽ മില്ലത്ത് സാന്ത്വനം ഇരുമ്പുചോല കമ്മിറ്റിയുടെ കീഴിൽ എജിഎഫ് ടർഫിൽ റീലീഫ് വിതരണവും ഇഫ്ത്താർ മീറ്റും നടത്തി. ഐഎൻഎൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെപി ഇസ്മായിൽ, ഐഎംസിസി ജിദ്ദ അംഗം മുജീബ് മംഗലശ്ശേരിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.ഐഎൻഎൽ സംസ്ഥാന തലത്തില്‍ നടത്തുന്ന സെക്യുലർ ഇന്ത്യ ക്യാമ്പയ്നിന്റെ ഭാഗമായ സമൂഹ നോമ്പ്തുറ ഏറെ ഹൃദ്യമായി. ക്യാമ്പൈൻ മുദ്രാവാക്യം അന്വർത്ഥമാക്കുന്ന രീതിയില്‍ കക്ഷി രാഷ്ട്രീയ മത ജാതി വ്യത്യാസങ്ങൾക്കതീതമായി, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇഫ്താറിൽ പങ്കെടുത്തു. ഐഎൻഎൽ എആർ നഗർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മജീദ് ചോലക്കൻ അധ്യക്ഷതവഹിച്ചു. ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി പികെഎസ് മുജീബ് ഹസ്സൻ മുഖ്യാതിഥിയായി.പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ക്കുട്ടി പുതുക്കുടി, ഐഎൻഎൽ ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, സിപിഎം നേതാവ് ലിജു, ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് ഹംസക്കുട്ടി ചെമ്മാട്, ജനതാദള്‍ എസ് നേതാവ് ഹനീഫ പാറയിൽ, എന്നിവർ ആശംസകൾ നേർന്നു.അഷ്റഫ് എകെ, ബഷീർ പുള്ളിശ്ശേരി, നാസർ പിപി, ഉസ്മാൻ കെടി, റിയാസ് ഇകെ, മുഹമ്മദ്കുട്ടി പുതുക്കുടി, പ്രമോദ് എന്നിവർ നേതൃത്വം നൽകി.ഹൻളൽ കാവുങ്ങൽ സ്വാഗതവും ജുബൈർ ഒസി നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇