തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി ടി.പത്മനാഭനെ ആദരിച്ചു

.തൃശൂർ.മുതിർന്ന നേതാവും, തൃശൂർ കോർപ്പറേഷൻ ആദ്യ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന ടി.പത്മനാഭന് തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി ആദരവും, വിഷു കൈനീട്ടവും നൽകി.ഒല്ലൂക്കരയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങ് മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സന്തോഷ് കോലഴി അദ്ധ്യക്ഷത വഹിച്ചു. കെ.ഗോപാലകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ഗോപാലകൃഷ്ണൻ കണ്ടത്ത്, അനിൽകുമാർ തെക്കൂട്ട്, സി.സി.ഡേവി, സന്തോഷ് കാനാട്ടുകര, വി.എ.തോമസ്, ജിജോ ജോർജ്ജ്, കെ.പി.എൽദോസ്, തിമോത്തി വടക്കൻ, ജ്യോതി ആനന്ദ്, ടി.കൃഷ്ണകുമാർ, സി.എ.ജോസ്, സണ്ണി രാജൻ, റിജോയ് ജോയ്സൺ, അമൽ ശങ്കർ, സുധാകരൻ, ജയദേവൻ, ഇഗ്നേഷ്യസ്, ഹൈദ്രാലി എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇