കോൺഗ്രസ് സേവാദൾ ജില്ലാ ഭാരവാഹികൾ ചുമതല യേറ്റു.

*മലപ്പുറം: കോൺഗ്രസ്സ് സേവാദൾ പുതിയ ജില്ലാക്കമ്മററി നിലവിൽ വന്നു. മലപ്പുറം ഡി.സി.സി ഓഫീസിൽ നടന്ന ജില്ലാ കൺവൻഷനിൽ സേവാദൾ ജില്ലാ പ്രസിഡന്റ് പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. എ.ഐ സി സി. മെമ്പർ ഇ. മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശൻ കണ്ണൂർ ഭാരവാഹികൾക്കുളള ഓഡർ ഫോം വിതരണം ചെയ്തു, മൊയ്തീൻ മൂന്നിയൂർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സഹർ ബാൻ. മഹിളാ സേവാദൾ ജില്ലാ പ്രസിഡന്റ് സിബി ടീച്ചർ, ഉസ്മാൻ ഹാജി മൊറയൂർ, ഉമ്മർ കാവനൂർ, റസാഖ് ഉണ്ണിയാൽ , പ്രമോദ് എആർ നഗർ – സതീഷൻ അങ്ങാടിപ്പുറം. മൂജീബ് മുട്ടിപ്പാലം. നസീർ ബാബു കുറുക്കോൾ .സലീം കെ ബാലൻ എന്നിവർ സംസാരിച്ചു.

Comments are closed.