ലോക വനിതാ ദിനം ആചരിച്ചു

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ലോക വനിതാ ദിനം വൈവിധ്യ പരിപാടികളോടെ ആഘോഷിച്ചു.എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ പരിപാടി ഉദ്ഘാടനം ചെയ്തു.വനിതകൾക്കായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഡെപ്യൂട്ടി എച്ച്.എം ഇ.രാധിക സമ്മാനങ്ങൾ വിതരണം ചെയ്തു.അധ്യാപകരായ കെ.രജിത,സി.ശാരി,കെ.റജില,കെ.സഹല,പി.വി.ത്വയ്യിബ എന്നിവർ നേതൃത്വം നൽകി.

Comments are closed.