fbpx

ലോക വനിതാ ദിനത്തിന്റെ ഭാഗമായി കെ.എം.എഫ് മലപ്പുറത്ത് സംഘടിപ്പിച്ച വനിതാ ദിനാഘോഷം കേരളാ മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.പി ജയശ്രി ഉൽഘാടനം ചെയ്തു.

മാർച്ച് 8 അന്തർദേശീയ വനിതാ ദിനത്തിൽ കേരള മഹിളാ ഫെഡറേഷൻ (KMF) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന വനിതാ ദിന പരിപാടി KMF ജില്ലാ സെക്രട്ടറിയും തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലറുമായ ശ്രീമതി.എം.പി ജയശ്രി ഉൽഘാടനം ചെയ്തു. KMF സംസ്ഥാന എക്സിക്യുട്ടീവ് അംഗം ശ്രീമതി സി.പി ബേബി അധ്യക്ഷത വഹിച്ചു കമിറ്റിജില്ലാ പ്രസിഡണ്ട് കെ.ഗീത, വൈസ് പ്രസിഡണ്ട് മാരായ വി.കെ. ബിന്ദു, പി. ശ്രീമതി, ജോ: സെക്രട്ടറി മാരായ വി.ബിജിത, എൻ. കെ ദീപ്തി ട്രഷറർ.പി.രാജലക്ഷ്മി,ജിഷാ വിശ്വനാഥ്, സുനിതാ സലേഷ്, സജിത വിനോദ്, ലയചന്ദ്, സി.വി അശ്വതി, എസ്.പി കമലം, എം.പി ശാന്ത, പി.വി സരസ്വതി, കെ. സാവിത്രി, ടി. ഭാരതി ടീച്ചർ, കുറുങ്ങോടത്തിൽ ലീല, കെ. ജമീല എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിലെ പ്രവർത്തന മികവിന് താഴെ പറയുന്ന വനിതകളെ സി.എം.പി സംസ്ഥാന സെക്രട്ടറി ശ്രീ. കൃഷ്ണൻ കോട്ടുമല പൊന്നാടയണിച്ച് ഉപഹാരം നൽകി ആദരിച്ചു. മികച്ച അംഗൻവാടി ടീച്ചർ തയ്യിൽ ഭാരതി, 25 വർഷത്തെ മികച്ച ഗാർഹിക വൃതി, പി.വി സരസ്വതി, മികച്ച ആശാവർക്കറും മുനി സിപ്പൽ കൗൺസിലറുമായ എം.പി ജയശ്രീ, മികച്ച വനിതാ കർഷക പി.ശ്രീമതി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി ബേബി, തിരൂരങ്ങാടി വനിതാ സൊസൈറ്റി പ്രസിഡണ്ട്, കമലം എസ്.പി, തിരൂരങ്ങാടി വനിതാ സൊസൈറ്റി മുൻ പ്രസിഡണ്ട് കെ. സാവിത്രി, കാം കോ സൊസൈറ്റി സെക്രട്ടറി, എൻ.കെ ദീപ്തി, തിരൂരങ്ങാടി ഓട്ടോ ടാക്സി ഡ്രൈവേഴ്സ്‌ സൊസൈറ്റി സെക്രട്ടറി വി. ബിജിത,വനിതാ സൊസൈറ്റി സെക്രട്ടറി പി. രാജലക്ഷ്മി.സി.എം.പി ജില്ലാ സെക്രട്ടറി വാസു കാരയിൽ ഗഫൂർ കൊണ്ടോട്ടി, ബഷീർ പറപ്പൂർ, എം.ബി.രാധാകൃഷ്ണൻ, അഷറഫ് തച്ചറപ്പടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.