തെയ്യാലയില്‍ കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം,ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: തെയ്യാലയിൽ കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. ഒരാൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡരികിലുണ്ടായിരുന്ന ഡൈലി ഫ്രഷ് ഫിഷ് സ്റ്റാൾ എന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത് ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11.30 ഓടെയായിരുന്നു അപകടം നടന്നത്. ബ്രേക്ക് ചവിട്ടിയപ്പോൾ മാറി ആക്സിലേറ്റർ ചവിട്ടി പോയതാണ് അപകട കാരണമെന്ന് വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.