*🛑‘വന്ദന അത്ര എക്സ്പീരിയൻസ്ഡ് അല്ല; അതുകൊണ്ട് ആക്രമണത്തിൽ ഭയന്നു’;ആരോഗ്യമന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിൽ

കൊല്ലം:കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രസ്താവന വൻ വിവാദത്തിൽ. ഡോ.വന്ദനയ്ക്ക് പരിചയസമ്പത്ത് ഉണ്ടായിരുന്നില്ലെന്നും അതു കൊണ്ട് ആക്രമണങ്ങളിൽ ഭയപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ഓടാൻ സാധിക്കാതെ കുട്ടി വീണു പോയപ്പോൾ അക്രമിക്കപ്പെട്ടതാണ് എന്നാണ് മന്ത്രിമാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.അതേ സമയം ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ്കുമാർ എം.എൽ.എ. രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ്കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘കൊട്ടാരക്കരയിൽ നടന്ന നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസ് കൊണ്ടു വന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യ പ്രവർത്തകരും സി.എം.ഒ. അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടമാർ അറിയിച്ചിട്ടുള്ളത്’- ഇങ്ങനെ ആയിരുന്നു വീണജോർജിന്റെ പ്രതികരണംകോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദനദാസാണ് (23) ജോലിക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യു.പി.സ്‌കൂള്‍അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്.ആശുപത്രയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ മറ്റു നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസുകാരായ അലക്സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇