കറുപ്പു വിരോധവും കരുതൽ തടങ്കലും ചർച്ചയാകുമ്പോൾ എ.കെ.ഗോപാലൻ X സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇടതുപക്ഷ സർക്കാരിന് ഓർമ്മപ്പെടുത്തി കൊണ്ട് വി.ടി.ബൽറാം

കറുപ്പു വിരോധവും കരുതൽ തടങ്കലും ചർച്ചയാകുമ്പോൾ എ.കെ.ഗോപാലൻ X സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇടതുപക്ഷ സർക്കാരിന് ഓർമ്മപ്പെടുത്തി കൊണ്ട് വി.ടി.ബൽറാം.യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി സമ്മേളനം ക്ലാസുകളും, കലാപരിപാടികളും, പ്രകടനവും നടത്തി പൊതുസമ്മേളത്തോടെ പരിസമാപ്തി കുറിച്ചു. മണ്ഡലം പ്രസിഡണ്ട് മനു പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. മോദി സർക്കാരിന്റെയും, പിണറായി സർക്കാരിന്റെയും നയങ്ങൾ ഒന്നു തന്നെയാണെന്ന് സമീപ കാലത്തെ പ്രവർത്തനങ്ങളിൽ നമ്മുക്ക് മനസിലാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പൊതുസമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.ഡിസിസി സെക്രട്ടറിമാരായ എം.എസ്.ശിവരാമകൃഷ്ണൻ, ശിവശങ്കരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഹാഷിം, ജെലിൻ ജോൺ, ജെഫിൻ പോളി, നിഖിൽ സതീശൻ, ജെൻസൻ ജോസ് കാക്കശ്ശേരി, അഖിൽ പേരാത്ത്, രാകേഷ്, സൗരാഗ്, രാജീവ്‌, അഖിൽ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.