ഹൈദരലി തങ്ങളുടെ ജീവിതം വലിയ പാഠപുസ്തകമാണ്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം വലിയ പാഠപുസ്തകമാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.ടി. തങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നമുക്ക് മാതൃകയാക്കാവുന്നതാണ്. വളരെ സൗമ്യനായി എല്ലാ കേട്ട് കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അദ്ധേഹത്തിന്റെ കഴിവ് വലുതായിരുന്നു. നാടും സമൂഹവും അത് കൊണ്ട് തന്നെ തങ്ങള്‍ക്ക് നല്‍കിയ അംഗീകാരം വളരെ വലുതായിരുന്നു. തങ്ങളുടെ ജീവിതം വലിയ പാഠപുസ്തകമാണെന്നും ഇ.ടി പറഞ്ഞു. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജി അധ്യക്ഷനായി. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം അനുസ്മരണ പ്രഭാഷണം നടത്തി. സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, മുന്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, ജില്ലാ മുസ്്‌ലിംലീഗ് ഉപാധ്യക്ഷരായ എം.കെ ബാവ, പി.എസ്.എച്ച് തങ്ങള്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, മോഹനന്‍ വെന്നിയൂര്‍, വി.പി കോയ ഹാജി പ്രസംഗിച്ചു. ഉമ്മര്‍ ഓട്ടുമ്മല്‍, സി ചെറിയാപ്പു ഹാജി, എ.കെ മുസ്തഫ, വി.ടി സുബൈര്‍ തങ്ങള്‍, യു.കെ മുസ്തഫ മാസ്റ്റര്‍, വി.എം മജീദ്, ബി.കെ സിദ്ധീഖ്, സി.ടി നാസര്‍, റസാഖ് പാടഞ്ചേരി, ഷരീഫ് വടക്കയില്‍, പി അലി അക്ബര്‍, യു.എ റസാഖ്, ജാസിം പറമ്പില്‍ നേതൃത്വം നല്‍കി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇