തിരൂരങ്ങാടി വില്ലേജിനെ ഡിജിറ്റൽ സർവ്വെയിൽ ഉൾപ്പെടുത്തണം എ.ഐ.വൈ.എഫ് :

തിരൂരങ്ങാടി.ഒരോ ഇഞ്ച് ഭൂമിക്കും കൃത്യമായ രേഖ ഉറപ്പ് വരുത്തുന്ന ലാന്റ് ഡിജിറ്റൽ സർവ്വെയുടെ രണ്ടാം ഘട്ടത്തിൽ തിരൂരങ്ങാടി വില്ലേജിനെ ഉൾപ്പെടുത്തണമെന്ന് എഐവൈഎഫ് തിരൂരങ്ങാടി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.സർക്കാർ, സൗകാര്യ ഭൂമികൾ തിരിച്ചറിയാനും. പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യവുമായ സേവന ലഭ്യത ഉറപ്പ് വരുത്തുന്നതുമാണ് എൽഡിഎഫ് സർക്കാറിന്റെ ഡിജിറ്റൽ സർവ്വെ എന്ന് സമ്മേളനം വിലയിരുത്തി.റവന്യൂ വകുപ്പിന്റെ നേത്യത്വത്തിൽ സ്വപ്നവേഗത്തിൽ നടപ്പിലാക്കുന്ന ഈ ബ്രഹത്ത് പദ്ധതിയെ സമ്മേളനം പ്രശംസിച്ചു.ചെമ്മാട് വെച്ച് നടന്ന മേഖല സമ്മേളനം എ ഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി അസീസ് ബാവ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശാഫി വിപി അധ്യക്ഷം വഹിച്ചു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, മണ്ഡലം ജോ: സെക്രട്ടറി മുസ്തഫ മാളിയേക്കൽ, ജിനുരാജ് കെപി, ജംഷീർ മനരിക്കൽ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. മേഖല സെക്രട്ടറി മനാഫ് ചെമ്മലപ്പാറ സ്വാഗതവും, അഖിൽ പട്ടാളത്തിൽ നന്ദിയും പറഞ്ഞു.മേഖല ഭാരവാഹികളായി ഹാരിസ് വിടി യെ പ്രസിഡന്റായും മനാഫ് ചെമ്മലപ്പാറയെ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇