വന്ദേഭാരത് പരീക്ഷണ ഓട്ടം. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് എത്താൻ വെറും 2.18 മണിക്കൂർ.

തിരുവനന്തപുരം∙ വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി . പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തി. 50 മിനിറ്റില്‍ കൊല്ലത്തെത്തിയ ട്രെയിന്‍ 7.28ന് കോട്ടയത്തെത്തി. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം നടത്തുന്നത് . തിരുവനന്തപുരം ഡിവിഷൻ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്.
ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിനു ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇