വിമാന താവളങ്ങളിലെ റെഡ് അലർട്ട്; കരിപ്പൂരിലും സുരക്ഷ ശക്തമാക്കി

കരിപ്പൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. എല്ലാ വിമാനങ്ങളും കുടുതൽ പരിശോധന നടത്തും. തീവ്രവാദ വിരുദ്ധ നടപടികളും ഊർജിതമാക്കി.ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങളുടെ നിരീക്ഷണം, വിമാനത്താവള പരിസരത്തുള്ള നിരീക്ഷണം, ഗ്രൗണ്ട് ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരീക്ഷണം എന്നിവ ശക്തമാക്കി. എൻട്രി പോയിന്റുകളിൽ നിരീക്ഷണവും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. സന്ദർശന ഗാലറിയിലേക്ക് ഉൾപ്പെടെ എല്ലാവിധ സന്ദർശക പ്രവേശന ടിക്കറ്റുകളും ഓഗസ്റ്റ് 20 വരെ നിർത്തിവച്ചു. വാഹന പാർക്കിങ് ഏരിയകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇