ഓണത്തിന് അഞ്ച് രൂപ വിലക്കുറവിൽ അഞ്ച് ഉൽപന്നങ്ങൾ ലഭിക്കും; ഓണം ഫെയറുമായി ഭക്ഷ്യ വകുപ്പ്

ഓണം പ്രമാണിച്ച് ഈ മാസം 18 മുതൽ 28 വരെ ഓണം ഫെയർ നടത്താൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്ന് അഞ്ച് രൂപ വിലക്കുറവിൽ അഞ്ച് ഉൽപന്നങ്ങൾ ഈ ദിവസങ്ങളിൽ സപ്ലൈകോ പുതുതായി വിപണിയിൽ എത്തിക്കും. ഓണം ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിർവ്വഹിക്കും.ജില്ലാ കേന്ദ്രങ്ങളിലും 18ന് ഓണം ഫെയർ നടത്തും. സബ്സിഡി ഇനത്തിൽ നൽകിവരുന്ന ഭക്ഷ്യ വസ്തുക്കളിൽ 3 ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളിൽ ഉള്ളതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇