കാലിക്കറ്റ് സർവകലാശാലയിൽ പെരുന്നാൾദിനത്തിലും പരീക്ഷ

കോഴിക്കോട്

: പെരുന്നാൾദിനത്തിലും പരീക്ഷ നിശ്ചയിച്ച് കാലിക്കറ്റ് സർവകലാശാല. ഒന്നാം സെമസ്റ്റർ ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പരീക്ഷയാണ് പെരുന്നാൾദിനത്തിൽ തീരുമാനിച്ചിരിക്കുന്നത്.പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ തന്നെ രംഗത്തെത്തിയിരുന്നു. ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിന് 11-ാം തീയതിയും പരീക്ഷയുണ്ട്. 30 നോമ്പ് ലഭിച്ചാൽ 11-ാം തീയതിയാണ് പെരുന്നാളാവുക.അശാസ്ത്രീയമായി ടൈം ടേബിൾ തയ്യാറാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിമർശനം. പരീക്ഷാ തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ സർവകലാശാല അന്തിമ തീരുമാനമെടുത്തിട്ടില്ല.

Comments are closed.