നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ച് കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ

പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ സിറിഞ്ച്കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുയുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം സ്വദേശി പിടിയിലായിട്ടുണ്ട്. ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ സ്ത്രീയെന്ന് പൊലീസ് പറഞ്ഞു. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്.കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതി അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. രക്തധമിനികളിലേക്ക് സിരിഞ്ഞ് ഉപയോഗിച്ച് വായു കടത്തിവിട്ട് യുവതിയെ കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രതി അനുഷ ഫാര്‍മസിസ്റ്റാണെന്നും പൊലീസ് അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇