“ശാസ്ത്രപഥം” ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.


തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ ദേശീയ ശാസ്ത്ര ദിനം ‘ശാസ്ത്ര പഥം’ എന്നപേരിൽ സംഘടിപ്പിച്ചു.കുട്ടികൾക്കായി ശാസ്ത്ര പുസ്തകങ്ങൾ,പരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും, ഡോക്യുമെന്ററി,ലഘുപരീക്ഷണങ്ങൾ, പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു.പ്രധാനധ്യാപിക പി.ഷീജ ശാസ്ത്ര ദിന സന്ദേശം നൽകി.വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ് ‘ഗാലക്സി’ യുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.അധ്യാപകരായ ഇ.രാധിക,പി.വി ത്വയ്യിബ,സി.ശാരി, റജില കാവൂട്ട്,എ.കെ ഷാക്കിർ,ടി.അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.