പുനലൂർ ബാബാജി ഹാൾ ഉത്‌ഘാടനവും അവാർഡ് ജേതാക്കളെ ആദരിക്കലും.

പുനലൂർ : പൊതുജനങ്ങൾക്ക് സൗജന്യമായി പലതരം ട്രെയിനിംഗുകൾ ലഭ്യമാക്കുന്നതിനായി ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറായ ബാബ അലക്‌സാണ്ടർ പുനലൂർ ആരംഭിക്കുന്ന ബാബാജി ഹാളിന്റെ ഉത്‌ഘാടനം ഏപ്രിൽ 19 ബുധൻ രാവിലെ 9 മണിക്ക് നടക്കും. ഹാളിന്റെ ഉദ്ഘാടനത്തിനൊപ്പം വിവിധ അവാർഡ് ജേതാക്കളെയും ആദരിക്കും. ഹാളിന്റെ ഉദ്‌ഘാടനം പുനലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബി സുജാത നിർവ്വഹിക്കും. ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ്, മെഡിറ്റേഷൻ & മൈൻഡ് കൺട്രോൾ, മുതിർന്ന പൗരന്മാർക്കായുള്ള ടെക്നിക്കൽ പരിശീലനങ്ങൾ, ലോ ഓഫ് അട്ട്രാക്ഷൻ, പ്രസംഗ പരിശീലനം, പ്രസന്റേഷൻ & സോഫ്റ്റ് സ്കിൽ, ജോബ് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ & ഡിബേറ്റ്, ഇനിയാഗ്രാം, മോട്ടിവേഷൻ & സക്സസ് ട്രെയിനിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയ തൊഴിൽ & സ്കിൽ പരീശീലനങ്ങൾ ഈ സെൻററിൽനിന്നും പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ലഭ്യമാകും.കിരൺ ദീപു കെ, നിക്കിസ് കഫേ(സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡ്), കുമാരി ദേവാനന്ദ രതീഷ് (മൾട്ടി ടാലന്റഡ് ബേബി ആർട്ടിസ്റ്റ് അവാർഡ്), അമൽരാജ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ് (സംസ്ഥാന യൂത്ത് ഐക്കൺ അവാർഡ് ജേതാവ്)തുടങ്ങിയവരെയാണ് പരിപാടിയിൽ ആദരിക്കുന്നത്. ശ്രീമതി ശിൽപ മുരളി (പബ്ലിക് റിലേഷൻ ഓഫീസർ, എൻ സി ഡി സി)സ്വാഗതമർപിക്കുന്ന പരിപാടിയിൽ ശ്രീമതി വസന്ത രഞ്ജൻ (മെമ്പർ, പുനലൂർ മുനിസിപ്പാലിറ്റി) ആണ് അധ്യക്ഷത വഹിക്കും. ബാബ അലക്‌സാണ്ടർ (ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ) അവാർഡ് ദാനം നിർവഹിക്കും. കൂടാതെ ജേക്കബ് ജോർജ്ജ് (സീനിയർ പ്രിൻസിപ്പൽ, ഓക്സ്ഫോർഡ് സെൻട്രൽ സ്കൂൾ, കരവാളൂർ), ജോയ് പാസ്താൻ (സിഇഒ, പുനലൂർ വാർത്ത), എ കെ നസീർ (പ്രസിഡന്റ്, പുനലൂർ സാംസ്കാരിക സമിതി) എന്നിവർ അനുമോദനവും അർപ്പിക്കും. ജയശ്രീ എസ് (പബ്ലിക് റിലേഷൻ ഓഫീസർ, എൻ സി ഡി സി) നന്ദി അർപ്പിക്കും. വ്യാകരണം പഠിക്കാതെ, കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്കരിച്ച വ്യക്തിയാണ് ബാബ അലക്‌സാണ്ടർ. സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി ഏറെ സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. കൂടുതൽ വിവരങ്ങൾക്ക്, ഫോ. 8921575637.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇