പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റ നിര്യാണത്തിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് : മലയാള സിനിമയ്‌ക്ക് വ്യത്യസ്‌തമാർന്ന സിനിമകൾ സമ്മാനിച്ച അതുല്യ പ്രതിഭ കെജി ജോർജിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ( എൻ സി ഡി സി ). എൻ സി ഡി സിയുടെ കോർ കമ്മിറ്റി മീറ്റിംഗിലാണ് അനുശോചനം രേഖപ്പെടുത്തിയത്. നൂതന വിദ്യകളിലൂടെ സിനിമ മേഖലയ്ക്ക് മാറ്റം വരുത്താൻ ശ്രമിച്ച ഒരു സംവിധായകൻ അതിനപ്പുറം സാമ്പത്തികം മുന്നിൽ കാണാതെ സിനിമയ്ക്ക് പ്രാധാന്യം നൽകിയ വ്യക്തിയാണ്‌ ഇദ്ദേഹമെന്ന് ഓർമപ്പെടുത്തിയാണ് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ അനുശോചനം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ രാഷ്ട്രിയ താല്പര്യങ്ങളും അദ്ദേഹത്തിന്റെ സംഭവനകളും ഓർമപ്പെടുത്തി റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ്‌ റിസ്വാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ മികച്ച സിനിമകളും സംവിധാന മികവും ചൂണ്ടികാണിച്ച് കോർ കമ്മിറ്റി അംഗങ്ങളായ ഇവലുവേറ്റർമാരായ ബിന്ദു എസ്, സുധ മേനോൻ ഫാക്കൾട്ടിമാരായ ഷീബ പി കെ, ബിന്ദു ജേക്കബ് എന്നിവരും സംസാരിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനം പഠിച്ച കെ ജി ജോർജ് സംവിധായകൻ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തിയത്. ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. പഞ്ചവടിപ്പാലം ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോർജ്. മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. 2016-ൽ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേൽ ‍പുരസ്‌കാരത്തിനും അർഹനായിട്ടുണ്ട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇