നേർച്ചക്ക് സമാപനം;മുട്ടിച്ചിറ ശുഹദാക്കള്‍ ദേശസ്‌നേഹത്തിന്റെ മാതൃക.

തിരൂരങ്ങാടി : മുട്ടിച്ചിറ ശുഹദാക്കള്‍ 187 ാം ആണ്ടുനേര്‍ച്ചക്ക് പ്രൗഢമായ സമാപനം. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് .എസ് .എഫ് എഫ് സംഘടനകളുെടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ശുഹദാ നേര്‍ച്ച മഖാം സിയാറത്തോടെ ആരംഭിച്ചു. സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മൗലിദ് പാരായണം നടന്നു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കി. ശേഷം നടന്ന അനുസ്മരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. പരിപാടിക്ക് സമാപനം കുറിച്ച് നടന്ന ആത്മീയ സംഗമത്തിനും പ്രാര്‍ഥനക്കും എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ നേതൃത്വം നല്‍കി. മുട്ടിച്ചിറ ശുഹദാക്കള്‍ ദേശസ്‌നേഹത്തിന്റെ ഉജ്ജ്വല മാതൃകയാണെന്ന് തുറാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ സ്നേഹാന്തരീക്ഷം തകര്‍ത്ത് ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചപ്പോഴാണ് അവര്‍ രക്തസാക്ഷികളായത്. ഭൗതിക താത്പര്യങ്ങളൊന്നുമില്ലാതെ ഇലാഹീ സ്മരണയില്‍ ജീവിച്ചവരാണ് ഈ ശുഹദാക്കള്‍. അതിനാല്‍ ഇന്നും ആദരപൂര്‍വ്വം ജനങ്ങള്‍ അവരെ സ്മരിച്ചു പോരുന്നു -തങ്ങള്‍ പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍, ഫാറൂഖ് സഖാഫി മൂന്നിയൂര്‍, ഇ ഗഫൂര്‍ ഫൈസി, ഹാഫിള് സ്വാദിഖ് തുറാബ്, ബഷീര്‍ കൈതകത്ത്, മുസ്തഫ മാലക്കോത്ത്, മുസ്തഫ പൂക്കാടന്‍ പ്രസംഗിച്ചു. വൈകുന്നേരം മുതല്‍ വന്‍ ജനാവലിയായിരുന്നു പരിപാടിയില്‍ മുഖ്യ ചടങ്ങായ പത്തിരി വിതരണവും നടന്നു.പടം :മുട്ടിച്ചിറ ശുഹദാ ആണ്ടുനേര്‍ച്ച മൗലിദ് സദസ്സിന് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇