കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരം: പി.കെ അബ്ദുറബ്ബ്

തിരൂരങ്ങാടി: കെ.എം.സി.സി ഘടകങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്്‌ലിംലീഗ് സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗം പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഷാര്‍ജ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ധന സഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഷാര്‍ജ ഉള്‍പ്പെടെയുള്ള കെ.എം.സി.സികളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. മുസ്്‌ലിംലീഗ് പ്രസ്ഥാനം തന്നെ സേവന നിപിഢമാണ്. അതിന്റെ ഏറ്റവും പ്രധാന ഘടകമാണ് കെ.എം.സി.സി. മുസ്്‌ലിംലീഗിന്റെ എല്ലാ സേവന പ്രവര്‍ത്തനങ്ങളിലും കെ.എം.സി.സിയുടെ കയ്യൊപ്പ് ഉണ്ടാകാറുണ്ട്. ഇന്ന് ലോകത്ത് എല്ലായിടത്തും പ്രവര്‍ത്തിക്കുന്ന പ്രധാന ഘടകമായി കെ.എം.സി.സി മാറിയെന്നും അബ്ദുറബ്ബ് പറഞ്ഞു. ഷുക്കൂറലി കല്ലുങ്കല്‍ അധ്യക്ഷനായി. ഷാര്‍ജ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് വി.പി അക്ബര്‍ ചെറുമുക്കിന് സാമൂഹ്യ സേവന രംഗത്തെ സമൂല സംഭാവനക്കുള്ള പുരസ്‌കാരം ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് സമ്മാനിച്ചു. ഷാര്‍ജ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലത്തിന്റെ സഹായങ്ങള്‍ കെ.എം.സി.സി സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഹ്യുമാനിറ്റേറിയം സെന്റര്‍, പന്താരങ്ങാടി കരുണ കാന്‍സര്‍&ഡയാലിസിസ് ആശുപത്രി, ദയ ചാരിറ്റി സെന്റര്‍ ചെമ്മാട് എന്നിവക്ക് കൈമാറി. വി.പി അക്ബര്‍ ചെറുമുക്കാണ് കെ.എം.സി.സിക്ക് വേണ്ടി സഹായം കൈമാറിയത്. ചെമ്മാട് ദയ സെന്റര്‍ ശിഹാബ് തങ്ങള്‍ ഭവനില്‍ നടന്ന ചടങ്ങില്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.എച്ച് മഹ്മൂദ് ഹാജി, പത്തൂര്‍ മൊയ്തീന്‍ ഹാജി, എ.കെ മുസ്തഫ, ടി.പി.എം ബഷീര്‍, സി അബ്ദുറഹ്മാന്‍ കുട്ടി, പി.എ ഷാഹുല്‍ ഹമീദ്, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, സുലൈമാന്‍ കുണ്ടൂര്‍, മുഹമ്മദലി ചുള്ളിപ്പാറ, പി.എം.എ ജലീല്‍, മജീദ് പുകയൂര്‍, ഒ.സി ഹനീഫ, ആശിഫ് മഷ്ഹൂദ്, സി.സി നാസര്‍, പത്തൂര്‍ യൂനസ്, പി ഇസ്മായീല്‍ ബാബു, അലി കുന്നത്തേരി, അസ്്‌ലം സി.കെ നഗര്‍ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇