യാത്രയയപ്പ് സംഗമം നടത്തി

തിരൂരങ്ങാടി : മൂന്ന് പതിറ്റാണ്ടിലധികം വെളിമുക്കിന്റെ വെളിച്ചമായി സേവനമനുഷ്ടിച്ച അധ്യാപകര്‍ക്ക് പി.ടി.എ യാത്രയയപ്പ് സംഘടിപ്പിച്ചു. വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പ്രധാനാധ്യാപകന്‍ കെ.പി സിറാജുല്‍ മുനീര്‍, സീനിയര്‍ അധ്യാപിക കെ.റോസമ്മ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. പേരേമ്പ്ര മൂരിക്കുത്തി സ്വദേശിയായ കെ.പി സിറാജുല്‍ മുനീര്‍ 1992 മുതലാണ് സര്‍വ്വീസില്‍ കയറിയത്. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ കെ.റോസമ്മ 1987 മുതല്‍ വെളിമുക്കിലെ കുരുന്നുകള്‍ക്ക് വിദ്യനുകര്‍ന്ന് വരുന്നു. പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന് ഷാനവാസ് പറവന്നൂര്‍ നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ അധ്യക്ഷനായി. ജനപ്രധിനിധികളായ ജാസ്മിന്‍ മുനീര്‍, ജാഫര്‍ വെളിമുക്ക്, പി.പി സഫീര്‍ പടിക്കല്‍, പി.ടി.എ വൈസ് പ്രസിഡന്റ് എ.വി സുരേഷ്, മുന്‍ പ്രസിഡന്റുമാരായ അഡ്വ.സി.പി മുസ്തഫ, കടവത്ത് മൊയ്തീന്‍കുട്ടി, മുന്‍ പ്രധാനാധ്യാപകരായ സി.കുഞ്ഞിബാവ, എം.മജീദ്, കെ.അബ്ദുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി എം.കെ ഫൈസല്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.വി ഹമീദ് എന്നിവര്‍ സംസാരിച്ചു.

Comments are closed.