നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ലോക ഗ്ലോക്കോമവാരം മാർച്ച് 5 മുതൽ 11 വരെ ആചരിച്ചു .

ലോക ഗ്ലോക്കോമ വാരാചരണം: നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ലോക ഗ്ലോക്കോമവാരം മാർച്ച് 5 മുതൽ 11 വരെ ആചരിച്ചു . ഗ്ലോക്കോമ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് വാരാചരണം സംഘടിപ്പിക്കുന്നത്. കണ്ണിലുണ്ടാകുന്ന അമിത സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്ക് കാരണം. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത ഈ രോഗം അന്ധതയ്ക്ക് ഒരു പ്രധാന കാരണമാണ്. കാഴ്ച പകരുന്ന നാഡീഞരമ്പുകൾ അമിതമായ സമ്മർദ്ദത്തെത്തുടർന്ന് തകർന്നാണ് അന്ധത സംഭവിക്കുന്നത്. കണ്ണിലെ അമിത സമ്മർദ്ദം തുടർന്നാൽ സ്ഥിരമായ അന്ധത ഏതാനും വർഷങ്ങൾക്കുള്ളിൽ സംഭവിക്കും.ഗ്ലോക്കോമയ്ക്ക് സ്ഥായിയായ പരിഹാരം ഇല്ലെങ്കിലും, നിയന്ത്രിച്ച് നിർത്തി കാഴ്ചശക്തി ഇല്ലാതാകുന്ന പ്രക്രിയയുടെ വേഗം കുറയ്ക്കാനാകും എന്നത് മാത്രമാണ് ചികിത്സ കൊണ്ട് കഴിയുക. അന്ധതയുടെ കാരണങ്ങളിൽ 5.80 ശതമാനം ഗ്ലോക്കോമയാണ്. കൃത്യമായ നേത്രപരിശോധനയിലൂടെയും, പ്രത്യേകിച്ച് 40 വയസ്സിന് ശേഷം, ഉടൻ തന്നെയുള്ള ചികിത്സയിലൂടെ അവശേഷിക്കുന്ന കാഴ്ച സംരക്ഷിക്കാനാവും. എന്നാൽ ഗ്ലോക്കോമമൂലം നഷ്ടപ്പെട്ട കാഴ്ചവീണ്ടെടുക്കാനാവില്ലെന്ന് ഓർക്കണം.നേത്ര ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിനും വേണ്ടി ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന സെമിനാർ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ ഉദ്ഘാടനം ചെയ്തു.ഒപ്റ്റോമെട്രിസ്റ്റ് മൻസൂർ പരിപാടിയിൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ് സ്വാഗതവും, പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ എ.നഫീസ നന്ദിയും പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജില, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജയന്തികുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇