സംസ്ഥാന മിനി വോളിബോൾ; കണ്ണൂരും വയനാടും ചാമ്പ്യൻമാർ

തിരൂർ: മൂന്ന് ദിവസമായിസംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽനിറമരുതൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ട സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാടും ജേതാക്കളായി.വാശിയറിയഫൈനൽ മത്സരത്തിൽആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നിനെതിരെ 3 സെറ്റ് നേടിയാണ് കണ്ണൂർ കോഴിക്കോടിനെ പരാജയപ്പെടുത്തി സ്ക്കോർ( 19-25 , 25-18, 22-25 ,25-27) ജേതാക്കളായത്. പാലക്കാടിനെ പരാജയപ്പെടുത്തി തൃശൂർ മുന്നാം സ്ഥാനക്കാരായി. പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ തുടർച്ചയായ മൂന്ന് സെറ്റുകൾക്ക് കോഴിക്കോട് ജില്ലയെ വയനാട് പരാജയപ്പെടുത്തിസ്ക്കോർ(23-25,22-25,11-25) ജേതാക്കളായി.പാലക്കാടിനെ പരാജയപ്പെടുത്തി കണ്ണുർ മുന്നാം സ്ഥാനക്കാരായി .സമാപന ചടങ്ങിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി.കെ.ഉസ്മാൻ ഹാജിവിജയികൾക്ക് സമ്മാനദാനം നടത്തി. നിറമരുതൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം .എസ് . അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ടി എൻ ശിഹാബ് ,നാഷണൽ ഇൻസ്ട്രക്റ്റർ ഓഫ് സ്പോർട്സ് കോച്ച് വത്സൻ ,സ്പോർട്സ് കൗൺസിൽ കോച്ച് ആഷിക് , മീഡിയ കൺവീനർ മുജീബ് താനാളൂർ , കൺവീനർ കെ.വി.മുഹമ്മദ് ഷെരീഫ്, കെ.എം.അബ്ദുളള എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇