താനാളൂരിൽ നടന്ന കിസാൻമേള മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

താനൂർകേരള കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി കർഷകർക്കായി കിസാൻമേള സംഘടിപ്പിച്ചു. കെ പുരം എസ്എംയുപി സ്കൂളിൽ നടന്ന മേളയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷയായി. എസ് ബീന പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെവിഎ കാദർ, നാസർ പോളാട്ട്, പഞ്ചായത്തംഗങ്ങളായ കെ വി ലൈജു, പി വി ഷണ്മുഖൻ, സമദ് താനാളൂർ,മേച്ചേരി സൈതലവി, വേണു, റഫീഖ് മീനടത്തൂർ, സുലൈമാൻ അരീക്കാട്, പ്രിയേഷ്, ഒ കെ പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു. വി അബ്ദുറസാഖ് സ്വാഗതവും, പി ഇ ബാബുസക്കീർ നന്ദിയും പറഞ്ഞു. വിവിധ കാർഷികവിളകൾ, നടീൽവസ്തുക്കൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ, ഭക്ഷ്യമേളകൾ തുടങ്ങിയവയുടെ പ്രദർശനവും കാർഷികക്ലിനിക്ക്, തേനീച്ചകൃഷി, മത്സ്യകൃഷി, മറ്റു നവീന കൃഷിരീതികൾ എന്നിവയെ പരിചയപ്പെടുത്തൽ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ഫുഡ്കോർട്ട്, കാർഷികഎക്സിബിഷൻ തുടങ്ങിയവ മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. ശാസ്ത്രീയ കൃഷിപരിപാലന മുറകളും, നൂതന കാർഷികസാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ സെമിനാറും സംഗീതവിരുന്നും മേളയുടെ ഭാഗമായി നടന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇