കുടുംബ സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു,
താനൂർ : എസ് ഡി പി ഐ കോറാട് ബ്രാഞ്ച് കമ്മിറ്റിയുടെ കീഴിൽ ഉണർവ് 2023 എന്ന പേരിൽ കുടുംബ സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു, സംഗമം മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള ഉത്ഘാടനം ചെയ്തു, ഷാജി വിശാരത്ത് അദ്ധ്യക്ഷത വഹിച്ചു,പ്രമുഖ കൗൺസിങ് സൈക്കോളോജിസ്റ്റും ലൈഫ് കോച്ചുമായ അസ്‌ലം പേരാമ്പ്ര മോട്ടിവേഷൻ ക്ലാസ് നൽകി , കുടുംബങ്ങൾ പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാത്തതാണ് മക്കളും മാതാപിതാക്കളും, ഭാര്യയും ഭർത്താവും അകലാനുള്ള മൂല്യ കാരണമെന്ന് അദ്ദേഹം സദസിനെ ഉണർത്തി, പൈനാട്ട് ഹനീഫ, എസ് കെ റഷീദ് എന്നിവർ സംസാരിച്ചു, ഷാഫി, ബീരാൻ, ഹംസു, റഷീദ് എന്നിവർ നേതൃത്വം നൽകി .
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

