സംസ്ഥാന മിനി വോളിബോൾപുരുഷ, വനിതാ വിഭാഗം കോഴിക്കോട് ജില്ല ഫൈനലിൽ

തിരുർ: നിറമരുതുർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗം കണ്ണൂർ കോഴിക്കോട് മായും പെൺകുട്ടികളുടെ വിഭാഗം വയനാട് കോഴിക്കോട് മായും മത്സരിക്കും.ആൺ കുട്ടികളുടെ സെമി ഫൈനലിൽ കണ്ണൂർ തൃശ്ശൂർനെ രണ്ടിനെതിരെ 3 സെറ്റ് നേടിയും സ്കോർ ( 25 17, 24 26, 17 25, 19 15 ) നേടിയും കോഴിക്കോട് പാലക്കാടിനെ തുടർച്ചയായ മൂന്ന് സെറ്റിനും സ്ക്കോർ ( 17 25, 13 25, 20 25 ) പെൺകുട്ടികളുടെ വിഭാഗം സെമിഫൈനലിൽ വയനാട് പാലക്കാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ (23 25 ,11 25 ,24 26 )ൽ ഫൈനലിൽ പ്രവേശിച്ചു .രണ്ടാം സെമിഫൈനലിൽ കോഴിക്കോട് കണ്ണൂരിനെ ഒന്നിനെതിരെ 3 നേടി ഫൈനലിൽ പ്രവേശിച്ചു. സ്കോർ (25 23, 25 27 ,22 25 9 25 )രണ്ടാം ദിവസം നിറമരുതുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി കളിക്കാരുമായി പരിജയപ്പെട്ടു.താനുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.നാസർ , സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി.കെ.ഉസ്മാൻ ഹാജി കൺവീനർ എം എസ് അനിൽകുമാർ ,മലപ്പുറം ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ടി എം ശിഹാബ് ,അച്ചു മാസ്റ്റർ നടുവണ്ണൂർ , കെ.എം.അബ്ദുള്ള, കെ.വി. മുഹമ്മദ് ശരീഫ്മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇