ട്രേഡ് യൂണിയൻ സംയുക്ത സമിതി മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.

തിരൂരങ്ങാടി:ട്രേഡ് യൂണിയൻ സംയുക്ത സമിതി തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽചെമ്മാട് ടൗണിൽ മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി.പൊതുസമ്മേളനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എ.കെ വസന്ത ഉൽഘാടനം ചെയ്തു.എസ്.ടി.യു നേതാവ് അഡ്വ. എൻ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അറക്കൽ കൃഷ്ണൻ ഐ.എൻ.ടി.യു.സി ഏ.കെ. വേലായുധൻ സി.ഐ.ടി.യു ജി.സുരേഷ് കുമാർ എ.ഐ.ടി.യു.സിവാസു കാരയിൽ എച്ച്.എം.എസ്.എം.ബി രാധാകൃഷ്ണൻ കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് യൂണിയൻ എച്ച്.എം.എസ്ഇല്യാസ് കുണ്ടൂർ എൽ.ജെ.ഡി.റെജിനോൾഡ് എ. ഐ.ടി.യു.സിഎന്നിവർ പ്രസംഗിച്ചു. നഗരത്തിൽ നടന്ന റാലിക്ക് ഇ.പി മനോജ്, രവീന്ദ്രൻ പുനത്തിൽ, എ.കെ അബ്ദുൾ ഗഫൂർ, പി.സുബൈർ, പി.ടി ഹംസ, ബാലഗോപാൽ, അഷറഫ് തച്ചറപടിക്കൽ, സി.പി അറമുഖൻ തുടങ്ങിയർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇