*വരുന്നു ‘മോക്ക’ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത*

തിരുവനന്തപുരം:കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. എട്ടിന് വയനാട്ടിലും ഒമ്പതിന് എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപംകൊള്ളുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ സ്വാധീനത്താൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടും. [adsforwp id=”35311″] ഇത് തിങ്കളാഴ്ചയോടെ ശക്തിപ്രാപിക്കും. ഇത് വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി വടക്കോട്ട് സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.,ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കുമിത്.ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോക്ക’ എന്നായിരിക്കും പേര്. ചുഴലിക്കാറ്റിന് ‘മോക്ക’ എന്ന പേര് നിർദേശിച്ചത് യെമനാണ്. യെമനിലെ തുറമുഖനഗരമാണ് മോക്ക. കാപ്പിക്കച്ചവടത്തിന് പേരുകേട്ട തുറമുഖമായിരുന്നു ഇത്. പ്രശസ്തമായ മോക്ക കോഫിക്ക് ആ പേരുകിട്ടിയത് ഈ നഗരത്തിൽനിന്നാണ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇