*🛑സ്കൂൾ ബസ്​ ജീവനക്കാർക്ക്​ പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ വേണമെന്ന് നിർദേശം*

*തി​രു​വന​ന്ത​പു​രം:* പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​തെ സ്കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം. സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ളി​ച്ചു​ചേ​ർ​ത്ത വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​രു​ടെ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലാ​ണ്​ നി​ർ​ദേ​ശം.സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​മു​മ്പ്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങി സൂ​ക്ഷി​ക്ക​ണം. കു​ട്ടി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്വ​ഭാ​വം വി​ല​യി​രു​ത്തി പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​ൻ​ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.സ്കൂ​ൾ പ​രി​സ​ര​ത്ത്​ സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, ബോ​ർ​ഡു​ക​ൾ എ​ന്നി​വ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നീ​ക്കം ചെ​യ്യ​ണം. ക്ലാ​സ്​ തു​ട​ങ്ങി നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​ക​ൾ എ​ത്തി​യി​ല്ലെ​ങ്കി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ വി​ളി​ച്ച്​ വി​വ​രം അ​ന്വേ​ഷി​ക്ക​ണം.കു​ട്ടി വീ​ട്ടി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ ബോ​ധ്യ​മാ​യാ​ൽ പൊ​ലീ​സി​നെ അ​റി​യി​ക്കാ​ൻ ക്ലാ​സ്​ ടീ​ച്ച​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. കു​ട്ടി​ക​ളു​ടെ പ​ഠ​ന​സ​മ​യ​ത്തി​ന്​ ത​ട​സ്സം വ​രു​ന്ന​രീ​തി​യി​ൽ പി.​ടി.​എ യോ​ഗ​ങ്ങ​ൾ, എ​സ്.​ആ​ർ.​ജി യോ​ഗ​ങ്ങ​ൾ, സ്റ്റാ​ഫ്​ മീ​റ്റി​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കാ​തി​രി​ക്കാ​നും സ​ൽ​ക്കാ​ര​ങ്ങ​ൾ ന​ട​ത്താ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇