സലീമിൻ്റെ ആകസ്മിക മരണംകാട്ടിലങ്ങാടിക്ക് തീരാ നഷ്ടം.

താനൂർ- കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിന് സമീപം താമസ്സിക്കുന്ന പരേതനായ ഒലിയിൽ മെയ്തീൻകുട്ടിയുടെ മകൻ ഒലിയിൽ സലീം എന്ന ബാവ മരണപ്പെട്ട വിവരം വളരെ വ്യസനത്തോടെയാണ് നാട് കേട്ടറിഞ്ഞത്. വിവരം അറിഞ്ഞവരെല്ലാം താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും, പിന്നീട് അവിടെ നിന്ന് കാട്ടിലങ്ങാടിയിലെ വീട്ടിലേക്കും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും, നാട്ടുകാരുടെയും വലിയ രീതിയിലുള്ള ജനപ്രവാഹമായിരുന്നു.അദ്ദേഹത്തെ നാട് എത്ര കണ്ട് സ്നേഹിക്കുന്നു എന്നതിൻ്റെ നേർകാഴ്ചയായിരുന്നു അത്. രാവിലെ ജോലിക്ക് പോയവർ പലരും വിവരം അറിഞ്ഞ് ജോലി നിർത്തി വെക്കുക പോലും ഉണ്ടായി.നാട്ടുകാർക്ക് എറെ പ്രിയങ്ക രാനായിരനായിരുന്ന സലീം നാടിൻ്റെ ഏത് കാര്യത്തിനും മുൻപിൽ നിന്ന് നയിക്കുന്ന വ്യക്തിയായിരുന്നു. പ്രദേശത്ത് എന്തങ്കിലും പ്രശ്നങ്ങളുണ്ടായാൽ അത് പഠിച്ച് പരിഹാരം കാണാൻ അദ്ദേഹത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. പ്രദേശത്തെ റോഡുകളുടെ ശോചന്യാവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ച് അതിന് പരിഹാരം ഉണ്ടാക്കുന്നതിന് അദ്ദേഹത്തിൻ്റെ പ്രത്യേക കഴിവ് നാട് ഏറെ കണ്ടതാണ്. അദ്ദേഹത്തിൻ്റെ ഭാര്യ ആരീഫ സലീം പ്രദേശത്തെ കൗൺസിലർ കൂടിയായതിനാൽ കാര്യങ്ങൾ നീക്കുന്നത് രണ്ടു പേരും കൂടി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും നാട് ഏറെ കണ്ട്കണ്ടിരുന്നതാണ്. അതിർത്തി തർക്കം,വഴി തർക്കം, മാലിന്യ പ്രശ്നം,മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് കൂടാതെ വീടുകളിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ വരെ ഇങ്ങനെ നൂറ് കണക്കിന് പ്രശ്നത്തിന് സംസാരിച്ച് പരിഹാരം ഉണ്ടാക്കി കൊടുത്ത വ്യക്തിയാണ് സലീം. ഇതിൽ പലതും തന്നെ പോലീസ് സ്‌റ്റേഷനിലും കോടതിയിലും എത്തേണ്ടതായിരുന്നു. പക്ഷേ അവിടെ എത്തിക്കാതെ സ്വയം പരിഹരിച്ച് കൊടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. കൂടാതെ കാട്ടിലങ്ങാടിയുടെ വികസനത്തിന് വേണ്ടി വർഷങ്ങളായി അക്ഷീണം പ്രയത്നിച്ച് വന്നിരുന്നതാണ്. കാട്ടിലങ്ങാടി റോഡിൻ്റെ വീതി കുറവ് കാരണം വലിയ വാഹനങ്ങൾക്ക് വരാൻ പറ്റാത്ത അവസ്ഥക്ക് പരിഹാരമെന്നോണം നമ്മുടെ എം എൽ എ കഴിഞ്ഞ രണ്ട് ബഡ്ജറ്റിലും കൂടി 6 കോടിയിൽ പരം രൂപ അനുവദിക്കുകയുണ്ടായി. ഇതിലും ഇദ്ദേഹത്തിൻ്റെ പങ്ക് വളരെ വലിയതാണ്.ഈ റോഡ് ഇപ്പോൾ പാല കുറ്റ്യാഴി തോട് മുതൽ കാട്ടിലങ്ങാടി അങ്ങാടി വരെ പണി തുടങ്ങാൻ വേണ്ടി ടെണ്ടറായതുമാണ്. ഇതിനൊക്കെ ചുക്കാൻ പിടിച്ചത് പ്രധാനമായും ഇദ്ദേഹമാണ്. റോഡിൻ്റെ അളവെടുക്കാനും അതിനു വേണ്ടി ഓടാനും, എപ്പോഴും വിളിച്ചാൽ വിളിപ്പുറത്ത് കിട്ടുന്ന വ്യക്തിയുമാണ് സലീമെന്ന് ഇതിൻ്റെ PWD ചുമതലയുള്ള എഞ്ചിനിയർ ബഹു ഷാഫി സാർ എന്നോട് പറഞ്ഞിട്ടുണ്ട്. ഇനി ഒരിക്കൽ ഇതുപോലെ ഒരു വ്യക്തി നമുക്ക് ഉണ്ടാകുമോ? നമ്മുടെ കാര്യങ്ങൾ നോക്കാൻ ഇതുപോലെ ആരുണ്ടാകും.? ഏതായാലും സലീമിൻ്റെ മരണം കാട്ടിലങ്ങാടിക്ക് തീരാ നഷ്ടം തന്നെ.അദ്ദേഹത്തിൻ്റെ ഭാര്യക്കും മക്കൾക്കും ഉണ്ടായ തീരാ ദുഖത്തിൽ പങ്ക്ചേരുന്നു.ആദരാജ്ഞലികൾ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇