മത സൗഹാർദ്ധം വിളിച്ചോതിയ മീനടത്തൂർ ക്ഷേത്ര കമ്മറ്റിയുടെ നോമ്പുതുറ ശ്രദ്ധേയമായി

. താനാളൂർ: മീനടത്തൂർ ശ്രീ അമ്മം കുളങ്ങര ഭഗവതിത്തറ ഭഗവതിയാട്ട് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മറ്റി നടത്തിയ സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എല്ലാ വർഷവും മീനമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉൽസവം നടക്കാറുള്ളത്. ഈ വർഷം ഉൽസവം നടക്കുന്നത് റമളാൻ മാസത്തിലായതിനാൽ എല്ലാ വർഷവും നടത്തുന്ന സമൂഹസദ്യ മാറ്റി നാട്ടുകാർക്ക് നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കി ക്ഷേത്ര കമ്മറ്റി മാതൃകയായി. മീനടത്തൂർ മഹല്ല് പ്രസിഡൻ്റ് ഇ.സി. ബാവഹാജിയുടെ ഉടമസ്തതയിലുള്ള മൂന്നാം മൂല ഇ.സി ഹാളിൻ്റെ ഇരുനിലകളിലും പുറത്തുമായി ഒരുക്കിയ സമൂഹ നോമ്പുതുറയിൽ മീനടത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേർ പങ്കെടുത്തു. മീനടത്തൂർ ടൗൺ മഹല്ലിൻ്റെയും വെസ്റ്റ് മീനടത്തൂർ മഹല്ലിൻ്റെയും ഭാരവാഹികളായ ഇ സി ബാവഹാജി, സി .കെ. മുഹമ്മദ് കുട്ടി ഹാജി, പി അഷ്റഫ്, പുല്ലൂണി റഷീദ്, ടി. സാലി,കെ റിയാസ്, അലി പുല്ലൂണി എന്നിവരും താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സൽമത്ത്, താനാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. മല്ലിക ടീച്ചർ, വൈസ് പ്രസിഡൻ്റ് വി റസാഖ്, കെ. നുസ്റത്ത് ബാനു തുടങ്ങിയവർ ഇഫ്ത്താറിൽ പങ്കെടുത്തു. ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ മുകേഷ് ടി പി, ജനി ത്ത് സി, അനീഷ് എം പി, പ്രദീപ് ടി പി, ബൈജു, പ്രജി ലാൽ, ബാവുട്ടൻ, പ്രജീഷ് കെ എന്നിവർ നേതൃതം നൽകി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോൽസവം ഇന്ന് വിവിധ ദേശങ്ങളിൽ നിന്നുള്ള വരവോട് കൂടി സമാപിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇