എൻ. എഫ് .പി .ആർ റസാഖ് പായപ്രോട്ടിന്റെ മരണത്തിൽ പുളിക്കൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

കൊണ്ടോട്ടി: റസാഖ് പയംപ്രോട്ടിൻ്റെ മരണത്തിന് ഉത്തരവാധികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.ജില്ലാ കമ്മറ്റി പുളിക്കൽ പഞ്ചായത്താഫീസ് ഉപരോധിച്ചു കൊട്ടപ്പുറം പാണ്ടിയാട്ടെ പ്ലാസ്റ്റിക് നിർമ്മാണ സ്ഥാപന ഉടമകളായ വളപ്പൻ മുജീബ്, കെ പി ഹാരിസ്,അഷറഫ്,പഞ്ചായത്ത് പ്രസിഡൻറ്, കരിപ്പൂർ എ .എസ് .ഐ ഷിബു എന്നിവരെ പ്രതികളാക്കി കൊണ്ട് അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മനാഫ് താനൂർ, അബ്ദുറഹീം പൂക്കത്ത്, അബ്ദുൽ മജീദ് മുല്ലഞ്ചേരി, റഷീദ് തലക്കടത്തൂർ ,മജീദ് തെന്നല, അറഫാത്ത് പാറപ്പുറം, എ.പി.അബൂബക്കർ സംസാരിച്ചു മാലിന്യ സംസ്കരണ പ്ലാൻറ് തുറന്നു കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടും അന്വേഷണം നടത്തി പഞ്ചായത്തിൽ നിന്നും വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകുകയും ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇