*🛑 നവാഗതരുടെ കളിയും ചിരിയും കരച്ചിലുമില്ല; ചോക്കാട് സ്‌കൂളില്‍ പഠിക്കാന്‍ ആരുമെത്തിയില്ല; ഇവിടെ ആകെയുള്ളത് 12 കുട്ടികൾ; നാലാംക്ലാസിൽ ഒരുകുട്ടി മാത്രം..!*

സ്‌കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ നവാഗതരുടെ കളിയും ചിരിയും കരച്ചിലുമില്ലാതെ ഒരു സ്‌കൂള്‍. നിലമ്പൂർ ചോക്കാട് നാല്‍പത് സെന്റ് ഗവ. എല്‍.പിസ്‌കൂളില്‍ ഈ വര്‍ഷം ഒരു വിദ്യാര്‍ഥിയും പ്രവേശനം നേടിയില്ല. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ആകെ 12 കുട്ടികളാണ് പഠിക്കുന്നത്.ആദിവാസിക്കുട്ടികള്‍ മാത്രം പഠിക്കുന്ന ചോക്കാട് നാല്‍പത് സെൻറ് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പഠിക്കാൻ ഈ വര്‍ഷം ആരും എത്തിയില്ല, ഇതോടെ സ്‌കൂളിലെ ഒന്നാം തരം പഠനം ഇല്ലാതായി. ഒന്നില്‍ കുട്ടികളില്ലാത്ത വിദ്യാലയത്തിലെ അവശേഷിക്കുന്ന മൂന്നു ക്ലാസുകളിലായി ആകെ 12 കുട്ടികളാണ് ഇനി പഠിക്കാനുള്ളവര്‍. നാലാം ക്ലാസില്‍ പഠിക്കുന്നത് അതുല്‍ എന്ന വിദ്യാര്‍ഥി മാത്രം.മൂന്ന് വര്‍ഷം മുമ്പാണ് ഈ വിദ്യാര്‍ഥി ഒന്നാം തരത്തിലേക്ക് പ്രവേശനം നേടിയത്. കോവിഡ് കാലത്ത് സ്‌കൂളില്‍ പോകാതെ തന്നെ അതുല്‍ ഒന്നാം ക്ലാസിലെ പഠനം പൂര്‍ത്തിയാക്കി. രണ്ടിലും മൂന്നിലും തനിച്ചിരുന്ന് പഠിച്ചു. ഈ വര്‍ഷംകൂടി അതുല്‍ തനിച്ചിരുന്ന് പഠിക്കും. നിലവില്‍ സ്‌കൂളിലെ രണ്ടാം ക്ലാസില്‍ അഞ്ച് വിദ്യാര്‍ഥികളും മൂന്നാം ക്ലാസില്‍ ആറ് വിദ്യാര്‍ഥികളുമാണ് പഠിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇