ബലൂണും കൂടെ കരച്ചിലും : പ്രവേശനോത്സവം വർണ്ണാഭമാക്കി കുരുന്നുകൾ

വേങ്ങര : നിറഞ്ഞൊഴുകിയ കണ്ണുകളും കയ്യിലമർത്തിപ്പിടിച്ച ബലൂണുകളുമായി ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഘോഷയാത്ര വർണ്ണാഭമായി. ഇരുമ്പുചോല എ. യു. പി സ്‌കൂളിലാണ് ഒന്നാം ക്ലാസ് ഒന്നാംതരം എന്ന ബാനറുയർത്തി നൂറ്റിഅമ്പതോളം ഒന്നാം ക്ലാസ് വിദ്യാർഥികൾ ഘോഷയാത്രയിൽ അണി നിരന്നത്. ഘോഷയാത്രക്ക് ശേഷം തങ്ങളുടെ സ്വപ്‌നങ്ങൾ നിറച്ച ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറത്തിയാണ് കുട്ടികൾ ക്ളാസുകളിലേക്ക് മടങ്ങിയത്. സ്കൂളിൽ നടന്ന പ്രവേശനോത്സവം എ. ആർ. നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ. ആർ നഗർ സർവീസ് സഹകരണ ബാങ്ക് കുട്ടികൾക്ക് നൽകുന്ന സ്കൂൾ കിറ്റുകളുടെ വിതരണോത്ഘാടനം ബാങ്ക് സെക്രട്ടറി വിജയ് നിർവഹിച്ചു. അയാ ഗോൾഡ് കുട്ടികൾക്ക് സമ്മാനിക്കുന്ന സ്കൂൾ ബാഗുകളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ ഇ. കെ അബ്ദുൽ റസാഖ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, വാർഡ്‌ അംഗം ഒ. സി. മൈമൂനത്ത്, എം. ടി. എ പ്രസിഡന്റ് സീറുന്നീസ, പി ടി എ വൈസ് പ്രസിഡന്റ് പി. ജവാദ്, കെ. അൻദൽ, തെങ്ങിലാൻ ഇസ്മായിൽ, പാറയിൽ ഹനീഫ, എം. മൊയ്‌ദീൻ കുട്ടി, വെള്ളത്തു കുഞ്ഞുമോൻ, എം.മുഷ്ത്താഖ്, മുനീർ, ടി. പി അബ്ദുൽ ഹഖ്, പി. അബ്ദുൽ ലത്തീഫ്, കെ. എം. എ ഹമീദ്, മുനീർ വിലാശ്ശേരി എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇