പൗരത്വ ഭേദഗതി നിയമത്തിനെതിരെ താനാളൂരിൽ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ പ്രേജ്വല നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു

താനാളൂർ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം കോർഡിനേഷൻ താനാളൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ചിൽ ആയിരങ്ങൾ അണി ചേർന്നു. താനാളൂരിൽ നിന്ന് രാത്രി 10 മണിക്ക്‌ ആരംഭിച്ച നൈറ്റ്‌ മാർച്ച്‌ 11 മണിയോട്‌ അനുബന്ധിച്ച്‌ പുത്തൻ തെരുവിൽ സമാപിച്ചു. തീപന്തം കൊളുത്തിയും മൊബൈ ൽ ഫ്ലാഷ്‌ തെളിയിച്ചും കേന്ദ്ര സർക്കാറിനെതിരെ മുദ്രവാക്യങ്ങളുയർത്തിയും നടത്തിയ നൈറ്റ്‌ മാർച്ചിൽ താനാളൂരിലെ മുഴുവൻ മുസ്ലിം സംഘടനാ പ്രതിനിധികളം പങ്കാളികളായി. പൗരത്വ ഭേദഗതി നിയമം പിൻ വലിച്ച്‌ ഭരണഘടനയെ സംരക്ഷിക്കണമെന്നും നൈറ്റ്‌ മാർച്ചിൽ ആവശ്യമുയർന്നു.പൗരത്വ ഭേദഗതി നിയമം ഭരണഘടന അനുശാസിക്കുന്ന മതങ്ങൾക്കിടയിലെ സമത്വം റദ്ദ്‌ ചെയ്യുകയാണെന്ന് നൈറ്റ്‌ മാർച്ച്‌ അഭിപ്രായപ്പെട്ടു. വിവേചനമണ്‌ പ്രാബലയത്തിൽ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ഉള്ളടക്കം. സംഘ്‌ പരിവാർ ആശയധാരകളെ രാജ്യത്തിന്റെ പൊതു നിയമമാക്കുക വഴി മതേതര സ്വഭാവത്തെ വീണ്ടും പരിക്കേൽപ്പിച്ചിരിക്കുകയാണ്‌ സർക്കാർ. തിരഞ്ഞെടുപ്പിൽ വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കി ഏതുവിധേനയും അധികാരത്തിൽ തിരിച്ച്‌ വരാനുള്ള ബി ജെ പിയുടെ ശ്രമം ആപത്തിലേക്കാണ്‌ രാജ്യത്തെ നയിക്കുന്നതെന്നും കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.നൈറ്റ്‌ മാർച്ചിന്‌ കെ എൻ മുത്തു കോയ തങ്ങൾ , ടി പി എം മുഹ്സിൻ ബാബു, തോട്ടുങ്ങൽ ഉസ്മാൻ ഹാജി, കെ എൻ സി തങ്ങൾ , അബ്ദുല്ല അസ്‌ഹരി, ഉബൈദുല്ലാ താനാളൂർ, കെ ടി നൂറുദ്ധീൻ, പി ടി റഫീഖ്‌, ജലീൽ സി , എൻ കെ മുസ്തഫ, കെ സി ഫിറോസ്‌ ബാബു, വി. പി ആബിദ്‌, കെ ടി ഇസ്മായിൽ മുസ്ല്യാർ,ടി പി റസാഖ്‌,പി അബ്ദുൽ കരീം , എൻ കെ സിദ്ധീഖ്‌ അൻസാരി,പി അഷ്‌ റഫ്‌ , തോട്ടുങ്ങൽ അബ്ദുറഹിമാൻ ഹാജി,ചാത്തേരി സുലൈമാൻ, യു നാസർ മാസ്റ്റർ, ബഷീർ പാലപ്പെട്ടി തുടങ്ങിയവർ പ്രകടനത്തിന്‌ നേതൃത്വം നൽകി.പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ താനാളൂരിൽ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്

Comments are closed.