അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം രണ്ടാം ഘട്ട നവീകരികണ പ്രവൃത്തി തുടങ്ങി:കുളത്തിന് ചുറ്റുംകൈവരികൾ സ്ഥാപിച്ചു

തിരുന്നാവായ :തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് സംരക്ഷിക്കുന്ന അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളത്തിൻ്റെ രണ്ടാം ഘട്ട പ്രവൃത്തി തുടങ്ങി. കുളത്തിന് കൈവരി സ്ഥാപിക്കൽ, സമീപത്ത് ചുറ്റു മതിൽ നിർമ്മാണം, മുട്ടിക്കാട് സ്ക്കൂൾ റോഡ് നവീകരണം എന്നിവയാണ് രണ്ടാം ഘട്ട പ്രവൃത്തിയിലുള്ളത്.അനന്താവൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് പരിഹാരമാകുന്നത്. കുളം നവീകരിക്കുന്നതോടെ കുട്ടികൾക്ക് നീന്തൽ പഠിക്കാനും കുളിക്കുവാനും സമീപത്തെ കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗിക്കാവുന്നതാണ്. അനന്താവൂർ കോളനിയിലുള്ള വാട്ടർ ടാങ്കിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നത് കുളത്തിനു സമീപമുള്ള കിണറിൽ നിന്നുമാണ്.രണ്ടാം ഘട്ട നവീകരണ പ്രവൃത്തി വിലയിരുത്തലിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം മുസ്തഫ പള്ളത്ത്, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.: അനന്താവൂർ മുട്ടിക്കാട് മാമ്പറ്റ കുളത്തിൻ്റെ രണ്ടാം ഘട്ട നവീകരണത്തിൻ്റെ ഭാഗമായികൈവരി സ്ഥാപിക്കുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇