*താനൂർ ബോട്ടപകടം അനുശോചനം രേഖപ്പെടുത്തി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്.

പരപ്പനങ്ങാടി: താനൂരിലെ ബോട്ടപകടത്തിൽ മരണപ്പെട്ട പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മെമ്പറും സിവിൽ പോലീസ് ഓഫീസറായ സബറുദ്ധീന്റെയും കൂടെ മരിച്ചവരുടെയും ആത്മാവിന് നിത്യശാന്തി നേർന്ന് കൊണ്ട് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 6.45 നാണ് പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്താണ് യോഗം സംഘടിപ്പിച്ചത്.പരപ്പനാട് വാക്കേഴ്സിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്ന സജീവ പ്രവർത്തകനായിരുന്നു സബറുദ്ധീൻ . മിക്ക ദിവസവും രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് പ്രഭാത സവാരിക്കും യോഗ പരിശീലനത്തിനുമായി ചുടല പറമ്പ് മൈതാനത്ത് എത്താറുണ്ടായിരുന്നു. മുത്ത മകനായ ഫഹ്മിൻ അബു വാക്കേഴ്സിന്റെ കായിക പരിശീലനത്തിനും പങ്കെടുത്തിരുന്നു. മികച്ച കുറ്റാന്വേഷണത്തിനുള്ള അവാർഡ്‌ ലഭിച്ച സബറുവിനെ 2021 ആഗസ്റ്റ് 15 ന് ക്ലബ്ബ് ആദരിക്കുകയും ചെയ്തിരുന്നു. പോലീസ് സേനക്കെന്നപ്പോലെ തന്നെ നാട്ടുകാർക്കും കൂട്ടുകാർക്കും മികച്ച സാമൂഹിക പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. പരപ്പനാട് വാക്കേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ഫുട്ബോൾക്യാമ്പ് അംഗങ്ങളും ,വാക്കേഴ്സ് ക്ലബ് അംഗങ്ങളും ,ചുടലപ്പറമ്പ് മൈതാനത്ത് രാവിലെ വ്യായാമത്തിനായി എത്തുന്നവരും നാട്ടുകാരും ദുഃഖാചരണത്തിൽ പങ്കെടുത്തു. ക്ലബ്ബ് സെക്രട്ടറി കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.വി കുഞ്ഞിമരക്കാർ അനുശോചന പ്രസംഗം നടത്തി. എക്സിക്യുട്ടിവ് മെമ്പറും ഫുട്ബോൾ കോച്ചുമായ വിബീഷ് ചടങ്ങിന് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇